മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സാമൂഹ്യ സേവന വിഭാഗമായ ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ 2019-20- ലെ പ്രോജക്ടുകളുടെ ഉത്ഘാടനം ദേവലോകം അരമന ഓഡിറ്റോറിയത്തില്‍ ആര്‍ദ്ര പ്രസിഡണ്ട് HG യാക്കോബ് മാര്‍ ഏലിയാസ് തിരുമേനിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ HH ബസേലിയോസ് മാര്‍ത്തോമ പൌലോസ് II കാതോലിക്കാബാവ നിവ്വഹിച്ചു.
കുമാരി ശ്രേയാ ഷിബുവിന്റെ പ്രാര്‍ഥനാ ഗാനാലാപനത്തോടെ ആരഭിച്ച ചടങ്ങില്‍ ആര്‍ദ്ര ജനറല്‍സെക്രട്ടറി Adv. Dr. ഐസ്സക് പാമ്പാടി സ്വാഗതം പറഞ്ഞു. ആംഗ്ലിക്കന്‍ സഭാ ബിഷപ്പ് Rt. Rev. ഡേവിഡ് V. ലൂക്കോസ്, റവ. ഫാ. ഗീവര്‍ഗീസ് മേക്കാട്ട്, റവ. ഫാ. കെ.വൈ.വിത്സണ്‍, റവ.ഫാ. മോഹന്‍ ജോസഫ്, ശ്രീ.ജോണ്‍സണ്‍ കീപ്പള്ളില്‍, ശ്രീ. മോനി കല്ലംപറമ്പില്‍ എന്നിവര്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങളും ശ്രീ ഓ.എ.മാത്തന്‍ ഓണാട്ടുകുന്നേല്‍ കൃതജ്ഞതയും അര്‍പ്പിച്ചു.
ചടങ്ങിനോടനുബന്ധിച്ച് നടന്ന ദിശാദര്‍ശന്‍ ക്ലാസിന്റെ ഉത്ഘാടനം ശ്രീ.റോയ് എം.മാത്യു മുത്തൂറ്റ് നിര്‍വഹിച്ചു. റവ.ഫാ.ഗീവര്‍ഗ്ഗീസ് മേക്കാട്ട് ക്ലാസ്സിനു നേതൃത്വം നല്‍കി.
No comments:
Post a Comment