സാന്ത്വനം സ്പെഷ്യല്‍ സ്കൂളിന് പുതിയ ഡെവലപ്പ്മെന്റ് തെറാപ്പി സെന്‍റര്‍

സാന്ത്വനം സ്പെഷ്യല്‍സ്കൂളിന്റെ  പതിനൊന്നാമത് വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചു  ഓട്ടിസം ബാധിച്ച കുട്ടികള്‍കളുടെ പരിപോഷണത്തിനായി ആധുനിക സജ്ജീകരണങ്ങളോടെയുള്ള  സെന്‍സറിറൂമും ഫിസിയോതെറാപ്പി വിഭാഗവും  ബഹു  കേരളാ ഹൈക്കോടതി ജഡ്ജി സി.കെ അബ്ദുല്‍ റഹിം ഉത്ഘാടനം ചെയ്തു.സര്‍വ്വമനുഷ്യരും മറ്റു ചരാചരങ്ങളും ദൈവസൃഷ്ടികള്‍ ആണെന്നും അവയെ കരുതേണ്ടത് മനുഷ്യന്‍റെ കടമയാണെന്നും, സ്നേഹവും കരുണയുമാണ് മഹത്തായ വികാരങ്ങളെന്നും അദ്ദേഹം പറഞ്ഞു. സാന്ത്വനം സ്പെഷ്യല്‍സ്കൂള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ചെയ്യുന്നസേവനം മഹത്തരമാണെന്നും അതില്‍പങ്കാളിയാവാന്‍ സാധിച്ചത് പുണ്യമായി കരുതുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു 
പ.കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബ്ബിജു ഉമ്മന്‍, സ്കൂള്‍ ഡയരക്ടാര്‍ ഫാ.ജോര്‍ജ്ജ് പട്ടളാട്ട്, മുനിസിപ്പല്‍ കൌണ്‍സിലര്‍ കെ.വി.തോമസ്‌, തോമസ്‌ പോള്‍ റമ്പാന്‍ പ്രിന്‍സിപ്പല്‍ ആരതി കൃഷ്ണന്‍ മുതലായവര്‍ സംസാരിച്ചു. 
ആര്‍ക്കിടെക് മിന്‍സന്‍ ഹോം ടെക്കിനെ ചടങ്ങില്‍ ആദരിച്ചു. സാന്ത്വനം സ്പെഷ്യല്‍ സ്കൂള്‍ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.



Share:

No comments:

Post a Comment

Total Visitors








Flag Counter

Popular Posts

Search Here

Blog Archive

Copyright © EcumenicalTV All Rights Reserved
Published by Rajeev Vadassery
for the Glory of God

Contact Form

Name

Email *

Message *

Translate

Popular Posts

Pages