ഡോ. മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി
പുത്തൻകുരിശ്: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായി കൊച്ചി ഭദ്രാസനാധിപൻ ഡോ. മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പൊലീത്തയെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് തെരഞ്ഞെടുത്തു. ഇന്ന് (2019 ജൂലൈ 31) രാവിലെ സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലാണ് പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് ചേർന്നത്. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അംഗീകാരത്തിന് വിധേയമായി, സഭാ സമിതികളുടെ ശുപാർശകൾ പരിഗണിച്ച് രഹസ്യ ബാലറ്റിലൂടെ ആയിരുന്നു തെരഞ്ഞെടുപ്പ്.
സഭാസമിതികൾ വിളിച്ചുചേർത്ത് തുടർക്രമീകരണങ്ങൾ നിർവ്വഹിക്കുന്നതായിരിക്കും എന്ന് സഭാ കേന്ദ്രത്തില്‍നിന്ന് അറിയിച്ചു.
No comments:
Post a Comment