1904-ല്‍ പ്രസിദ്ധപ്പെടുത്തിയ മലയാളം ബൈബിള്‍ വായിക്കാം


ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ ഉള്ള ഏറ്റവും വലിയ അച്ചടി പുസ്തകമായ പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയിരിക്കുന്ന വിശുദ്ധവേദം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. നമുക്ക് കിട്ടിയിരിക്കുന്ന ഏറ്റവും പഴക്കമുള്ള സമ്പൂർണ്ണ ബൈബിൾ പരിഭാഷയും ഈ സ്കാനാണ്.
ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 250-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ട്യൂബിങ്ങനിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 250 എന്ന കടമ്പ കടന്നിരിക്കുന്ന അവസരത്തിൽ ഈ പദ്ധതിയുടെ നട്ടെല്ലായി പ്രവർത്തിച്ച ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി അദ്ധ്യാപകരായ ഹൈക്കെ ഒബർലിൻ (മൊസർ), ഗബ്രിയേല സെല്ലർ, എലീന എന്നിവരോട് ഈ പദ്ധതിയുടെ പങ്കാളി എന്ന അനുഭവം വെച്ച് എന്റെ കടപ്പാട് രേഖപ്പെടുത്തട്ടെ. അവരുടെ വമ്പിച്ച പിന്തുണ ഇല്ലായിരുന്നു എങ്കിൽ ഈ സ്കാനുകൾ ഒന്നും തന്നെ ഈ രൂപത്തിൽ നമുക്ക് കിട്ടിമായിരുന്നില്ല. അതിനാൽ കുറഞ്ഞ പക്ഷം കേരളപഠനത്തിൽ ശ്രദ്ധിക്കുന്ന ഗവേഷകർ എങ്കിലും അവരോട് കടപ്പെട്ടിരിക്കുന്നു. പദ്ധതിയിൽ അവരൊടു ചേർന്നു പ്രവർത്തിച്ച ആൾ എന്ന നിലയിൽ ഇത് ഇടയ്ക്കിടക്ക് പറയുന്നതിൽ എനിക്കു അഭിമാനമേ ഉള്ളൂ.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയിരിക്കുന്ന വിശുദ്ധവേദം
  • പ്രസിദ്ധീകരണ വർഷം: 1904
  • താളുകളുടെ എണ്ണം:  ഏകദേശം 1973
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം


Share:

No comments:

Post a Comment

Total Visitors








Flag Counter

Popular Posts

Search Here

Blog Archive

Copyright © EcumenicalTV All Rights Reserved
Published by Rajeev Vadassery
for the Glory of God

Contact Form

Name

Email *

Message *

Translate

Popular Posts

Blog Archive

Pages