ക്രൈസ്തവ സാക്ഷ്യം നിലനില്‍ക്കണമെങ്കില്‍ സഭ
ഒന്നായി തീരണമെന്ന് ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍
ദീയസ്കോറോസ് അതിനു സാധിക്കുന്നില്ലെങ്കില്‍ വേറൊരു സഭയായി യാക്കോബായ സഭ പിരിഞ്ഞുപോകുന്നതിനു
തടസ്സമൊന്നുമില്ലന്നും അദ്ദേഹം പറഞ്ഞു.
ഏകപക്ഷീയമായി മെത്രാപ്പോലീത്തന്‍ ട്രസ്ടിയെ
തെരഞ്ഞെടുത്തതിലൂടെ അത്തരത്തിലുള്ള പിരിഞ്ഞുപോക്കിനു ആണെന്ന് വ്യക്തമാണ്
മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് ഓര്‍ത്തഡോക്സ് സഭ
തടസ്സപ്പെടുതിയിട്ടില്ല. സെമിത്തേരികള്‍ ആര്‍ക്കും കയ്യേറാനാവില്ലന്നും അത്
ഇടവകാംഗങ്ങളുടെ ഉപയോഗത്തിനായി നിലനില്‍ക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍
വ്യക്തമാക്കിയിട്ടുള്ളതാണ്.
സഭാഭരണഘടനയില്‍ വരുത്തിയിട്ടുള്ളത് നിയമപരമായ
ഭേദഗതികളാണന്നും യാക്കോബായ സഭയിലെ പല
മെത്രാപ്പോലീത്താമാരും കോടതി മുന്‍പാകെ ഇത് ഒപ്പിട്ടു കൊടുത്തിട്ടുള്ളതാനെന്നും
അദ്ദേഹം പറഞ്ഞുകൂട്ടിച്ചേര്‍ത്തു .
No comments:
Post a Comment