കോട്ടപുറത്ത് ഫിലിപ്പോസ് കോറെപ്പിസ്ക്കോപ്പാ ദിവംഗതനായി

കോട്ടപുറത്ത്  ഫിലിപ്പോസ് കോറെപ്പിസ്ക്കോപ്പാ ദിവംഗതനായി


യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനത്തിലെ ഒരു സീനിയർ വൈദീകനായ കോട്ടപുറത്ത് ഫിലിപ്പോസ് കോറെപ്പിസ്ക്കോപ്പാ (69) ഇന്ന് ഉച്ച കഴിഞ്ഞ് 4 മണിയ്ക്ക് കർത്താവിൽ നിദ്രപ്രാപിച്ചു.

പാണംപടി സെന്റ് മേരീസ് പള്ളി വികാരിയായിരുന്ന ബഹു. അച്ചൻ കോട്ടയം ഭദ്രാസനത്തിലെ അനേകം പള്ളികളിൽ വികാരിയായും സഹ വൈദീകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നാലുന്നാക്കൽ സെന്റ ആദായീസ് പള്ളി ഇടവകാംഗം ആയിരുന്നു. ദുബായി ഇടവകയിയിലും അച്ചൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗം, മാനേജിംഗ് കമ്മിറ്റി, ഭദ്രാസന കൌണ്‍സില്‍ അംഗം, കോട്ടയം ഭദ്രാസന വൈദീക സെക്രട്ടറി, ചിറയില്‍ കുടുംബയോഗം രക്ഷാധികാരി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

 ഭാര്യ ലിസാമ്മ പള്ളം വള്ളപ്പുരയ്ക്കല്‍ ചിറയില്‍ കുടുംബാംഗം ആണ്.
തിരുവഞ്ചൂര്‍ സെന്റ്‌ സെന്റ്‌ തോമസ്‌  യാക്കോബായ പള്ളി വികാരി ഫാ. എബ്രഹാം ഫിലിപ്പോസ് (അജു അച്ചന്‍), അനിത ഫിലിപ്പ് (ബഹ്‌റൈന്‍) എന്നിവര്‍ മക്കളും;  ആഷ്‌ലി ആന്‍ വര്‍ഗീസ്‌, മണര്‍കാട് മുണ്ടാനിക്കള്‍ റജി വര്‍ഗീസ്‌ (ബഹ്‌റൈന്‍) എന്നിവര്‍ മരുമക്കളും ആണ്.

  വന്ദ്യ കോറെപ്പിസ്കോപ്പാ അച്ചന്റെ നിര്യായണത്തിൽ ദുഃഖവും അനുശോചനവും അറിയിക്കുന്നു. അച്ചന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

ഭൗതികശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര വെള്ളിയാഴ്ച (23-08-2019) 1:30 ന് മാങ്ങാനം ഹോസ്പിറ്റലിൽ നിന്നും ആരംഭിച്ചു 3 മണിയോടെ ഭവനത്തിൽ കൊണ്ടുവരുന്നതും  ശനിയാഴ്ച (24-08-2019) ഒരുമണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പാലച്ചുവട് സെന്റ്‌ ഏലിയാസ് ചാപ്പലിലേക്കുള്ള നാഗരി കാണിക്കലിനെ തുടർന്ന് മൂന്നു മണിക്ക്  നാലുന്നാക്കൽ സെന്റ ആദായീസ് പള്ളിയിൽ സംസ്കാരം നടത്തുന്നതുമാണ്.
Share:

No comments:

Post a Comment

Total Visitors








Flag Counter

Popular Posts

Search Here

Blog Archive

Copyright © EcumenicalTV All Rights Reserved
Published by Rajeev Vadassery
for the Glory of God

Contact Form

Name

Email *

Message *

Translate

Popular Posts

Blog Archive

Pages