• Last Supper

    Last SupperLast Supper Last Supper Last Supper

ക്രൈസ്തവ സാക്ഷ്യം നിലനില്‍ക്കണമെങ്കില്‍ സഭ ഒന്നായി തീരണം: മാര്‍ ദീയസ്കോറോസ്



ക്രൈസ്തവ സാക്ഷ്യം നിലനില്‍ക്കണമെങ്കില്‍ സഭ ഒന്നായി തീരണമെന്ന് ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് അതിനു സാധിക്കുന്നില്ലെങ്കില്‍ വേറൊരു സഭയായി യാക്കോബായ സഭ പിരിഞ്ഞുപോകുന്നതിനു തടസ്സമൊന്നുമില്ലന്നും അദ്ദേഹം പറഞ്ഞു.

ഏകപക്ഷീയമായി മെത്രാപ്പോലീത്തന്‍ ട്രസ്ടിയെ തെരഞ്ഞെടുത്തതിലൂടെ അത്തരത്തിലുള്ള പിരിഞ്ഞുപോക്കിനു ആണെന്ന് വ്യക്തമാണ്
മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് ഓര്‍ത്തഡോക്സ് സഭ തടസ്സപ്പെടുതിയിട്ടില്ല. സെമിത്തേരികള്‍ ആര്‍ക്കും കയ്യേറാനാവില്ലന്നും അത് ഇടവകാംഗങ്ങളുടെ ഉപയോഗത്തിനായി നിലനില്‍ക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

സഭാഭരണഘടനയില്‍ വരുത്തിയിട്ടുള്ളത് നിയമപരമായ ഭേദഗതികളാണന്നും  യാക്കോബായ സഭയിലെ പല മെത്രാപ്പോലീത്താമാരും കോടതി മുന്‍പാകെ ഇത് ഒപ്പിട്ടു കൊടുത്തിട്ടുള്ളതാനെന്നും അദ്ദേഹം പറഞ്ഞുകൂട്ടിച്ചേര്‍ത്തു .


Share:

1904-ല്‍ പ്രസിദ്ധപ്പെടുത്തിയ മലയാളം ബൈബിള്‍ വായിക്കാം


ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ ഉള്ള ഏറ്റവും വലിയ അച്ചടി പുസ്തകമായ പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയിരിക്കുന്ന വിശുദ്ധവേദം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. നമുക്ക് കിട്ടിയിരിക്കുന്ന ഏറ്റവും പഴക്കമുള്ള സമ്പൂർണ്ണ ബൈബിൾ പരിഭാഷയും ഈ സ്കാനാണ്.
ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 250-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ട്യൂബിങ്ങനിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 250 എന്ന കടമ്പ കടന്നിരിക്കുന്ന അവസരത്തിൽ ഈ പദ്ധതിയുടെ നട്ടെല്ലായി പ്രവർത്തിച്ച ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി അദ്ധ്യാപകരായ ഹൈക്കെ ഒബർലിൻ (മൊസർ), ഗബ്രിയേല സെല്ലർ, എലീന എന്നിവരോട് ഈ പദ്ധതിയുടെ പങ്കാളി എന്ന അനുഭവം വെച്ച് എന്റെ കടപ്പാട് രേഖപ്പെടുത്തട്ടെ. അവരുടെ വമ്പിച്ച പിന്തുണ ഇല്ലായിരുന്നു എങ്കിൽ ഈ സ്കാനുകൾ ഒന്നും തന്നെ ഈ രൂപത്തിൽ നമുക്ക് കിട്ടിമായിരുന്നില്ല. അതിനാൽ കുറഞ്ഞ പക്ഷം കേരളപഠനത്തിൽ ശ്രദ്ധിക്കുന്ന ഗവേഷകർ എങ്കിലും അവരോട് കടപ്പെട്ടിരിക്കുന്നു. പദ്ധതിയിൽ അവരൊടു ചേർന്നു പ്രവർത്തിച്ച ആൾ എന്ന നിലയിൽ ഇത് ഇടയ്ക്കിടക്ക് പറയുന്നതിൽ എനിക്കു അഭിമാനമേ ഉള്ളൂ.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയിരിക്കുന്ന വിശുദ്ധവേദം
  • പ്രസിദ്ധീകരണ വർഷം: 1904
  • താളുകളുടെ എണ്ണം:  ഏകദേശം 1973
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം


Share:

Funeral Service of Philipose Cor-Episcopa at St Adais Jacobite Church Nalunnakkal

Funeral Service of Philipose Cor-Episcopa 
at St Adais Jacobite Syrian Church Nalunnakkal, Kottayam.


Day2

Day 1
Share:

കോട്ടപുറത്ത് ഫിലിപ്പോസ് കോറെപ്പിസ്ക്കോപ്പാ ദിവംഗതനായി

കോട്ടപുറത്ത്  ഫിലിപ്പോസ് കോറെപ്പിസ്ക്കോപ്പാ ദിവംഗതനായി


യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനത്തിലെ ഒരു സീനിയർ വൈദീകനായ കോട്ടപുറത്ത് ഫിലിപ്പോസ് കോറെപ്പിസ്ക്കോപ്പാ (69) ഇന്ന് ഉച്ച കഴിഞ്ഞ് 4 മണിയ്ക്ക് കർത്താവിൽ നിദ്രപ്രാപിച്ചു.

പാണംപടി സെന്റ് മേരീസ് പള്ളി വികാരിയായിരുന്ന ബഹു. അച്ചൻ കോട്ടയം ഭദ്രാസനത്തിലെ അനേകം പള്ളികളിൽ വികാരിയായും സഹ വൈദീകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നാലുന്നാക്കൽ സെന്റ ആദായീസ് പള്ളി ഇടവകാംഗം ആയിരുന്നു. ദുബായി ഇടവകയിയിലും അച്ചൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗം, മാനേജിംഗ് കമ്മിറ്റി, ഭദ്രാസന കൌണ്‍സില്‍ അംഗം, കോട്ടയം ഭദ്രാസന വൈദീക സെക്രട്ടറി, ചിറയില്‍ കുടുംബയോഗം രക്ഷാധികാരി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

 ഭാര്യ ലിസാമ്മ പള്ളം വള്ളപ്പുരയ്ക്കല്‍ ചിറയില്‍ കുടുംബാംഗം ആണ്.
തിരുവഞ്ചൂര്‍ സെന്റ്‌ സെന്റ്‌ തോമസ്‌  യാക്കോബായ പള്ളി വികാരി ഫാ. എബ്രഹാം ഫിലിപ്പോസ് (അജു അച്ചന്‍), അനിത ഫിലിപ്പ് (ബഹ്‌റൈന്‍) എന്നിവര്‍ മക്കളും;  ആഷ്‌ലി ആന്‍ വര്‍ഗീസ്‌, മണര്‍കാട് മുണ്ടാനിക്കള്‍ റജി വര്‍ഗീസ്‌ (ബഹ്‌റൈന്‍) എന്നിവര്‍ മരുമക്കളും ആണ്.

  വന്ദ്യ കോറെപ്പിസ്കോപ്പാ അച്ചന്റെ നിര്യായണത്തിൽ ദുഃഖവും അനുശോചനവും അറിയിക്കുന്നു. അച്ചന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

ഭൗതികശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര വെള്ളിയാഴ്ച (23-08-2019) 1:30 ന് മാങ്ങാനം ഹോസ്പിറ്റലിൽ നിന്നും ആരംഭിച്ചു 3 മണിയോടെ ഭവനത്തിൽ കൊണ്ടുവരുന്നതും  ശനിയാഴ്ച (24-08-2019) ഒരുമണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പാലച്ചുവട് സെന്റ്‌ ഏലിയാസ് ചാപ്പലിലേക്കുള്ള നാഗരി കാണിക്കലിനെ തുടർന്ന് മൂന്നു മണിക്ക്  നാലുന്നാക്കൽ സെന്റ ആദായീസ് പള്ളിയിൽ സംസ്കാരം നടത്തുന്നതുമാണ്.
Share:

Soonoyo Lent 12th day at Kottayam Cheriyapally

Soonoyo Lent 12th day at Kottayam Cheriyapally


Share:

Soonoyo Lent 11th day at Kottayam Cheriyapally

Soonoyo Lent 11th day at Kottayam Cheriyapally








Share:

Soonoyo Lent 10th day at Kottayam Cheriyapally


Soonoyo Lent 10th day at Kottayam Cheriyapally











 

Share:

Soonoyo Lent 9th day at Kottayam Cheriyapally

Soonoyo Lent 9th day at Kottayam Cheriyapally




Share:

Soonoyo Lent 8th day at Kottayam Cheriyapally

Soonoyo Lent 8th day at Kottayam Cheriyapally











Share:

Soonoyo Lent 7th day at Kottayam Cheriyapally

Soonoyo Lent 7th day at Kottayam Cheriyapally








Share:

Soonoyo Lent 6th day at Kottayam Cheriyapally

Soonoyo Lent 6th day at Kottayam Cheriyapally

 


 

 

 
Share:

Soonoyo Lent 5th day at Kottayam Cheriyapally

Soonoyo Lent 5th day at Kottayam Cheriyapally


Share:

Soonoyo Lent 4th day at Kottayam Cheriyapally

Soonoyo Lent 4th day at Kottayam Cheriyapally

Share:

Dr. Joseph Thaikkattil Ordained as Gwalior Bishop

Episcopal Ordination of Most. Rev. Dr. Joseph Thaikkattil as Gwalior Bishop




Dr. Joseph Thaikkattil the parish priest of St. Peter’s Church in Rajasthan state’s Bharatpur Ordinated as the bishop of Gwalior


The bishop was born on May 31, 1952, in Enammavu parish under Trichur archdiocese in Kerala. He joined St. Lawrence Minor Seminary, Agra and then studied at St. Joseph’s Regional Major Seminary, Allahabad.
He was ordained a priest on April 25, 1988 for the Agra archdiocese. His first assignment after ordination was as the vice-principal of St. Peter’s College, Agra, a post he held until 1990.
He was the parish priest of Immaculate Conception Cathedral, Agra, during 1990-1999. He was then transferred as the parish priest of at St. Mary’s Church in Noida for three years.
He also served as the rector of St. Lawrence Minor Seminary, Agra, during 2002-2009 and then as the pastor of Sacred Heart Church, Mathura, for three years.
He served as the vicar general of the archdiocese as well as the parish priest of Immaculate Conception Cathedral until 2018.
Share:

Soonoyo Lent 3rd day at Kottayam Cheriyapally

Soonoyo Lent 3rd day at Kottayam Cheriyapally







Share:

Soonoyo Lent 2nd day at Kottayam Cheriyapally

Soonoyo Lent 2nd day at Kottayam Cheriyapally



 
 
Share:

Soonoyo Lent 1st day at Kottayam Cheriyapally

Soonoyo Lent 1st day at Kottayam Cheriyapally









Share:

Justin Welby Archbishop of Canterbury set for pastoral visit to India

Visiting at the invitation of the United Churches of North and South India, Welby, 63, will be accompanied by his wife and will travel to in Kottayam, Bengaluru, Hyderabad, Medak, Jabalpur, Kolkata and Amritsar from August 31 to September 10.


Archbishop of Canterbury and a leading figure in the British establishment.

Justin Welby, the archbishop of Canterbury and a leading figure in the British establishment, will seek to encourage Indian leaders to affirm and implement Article 25 of the Constitution that guarantees freedom of religion during his forthcoming 10-day visit to the country.
Visiting at the invitation of the United Churches of North and South India, Welby, 63, will be accompanied by his wife and will travel to in Kottayam, Bengaluru, Hyderabad, Medak, Jabalpur, Kolkata and Amritsar from August 31 to September 10.
Church of England leaders on Tuesday said he will travel to India from Sri Lanka, where he will express “solidarity” with Christians who were targeted in a series of bombings during Easter, which killed over 250 people.
Welby’s visit comes in the backdrop of a report earlier this month by the bishop of Truro commissioned by the Foreign and Commonwealth Office that listed alleged attacks against Christians in India.
“He is not going as a political leader, but as a church leader. He will be visiting local Christians and will be listening to their experiences. One of the things that the bishop of Truro’s reports signaled is that there are areas across the world where there are very variable experiences of Christian minorities”, said Richard Sudworth, the archbishop’s advisor of Inter-religious affairs.
“The archbishop will be going to listen and see what the situation is for those Christian communities. What we are encouraged by is that the Indian Constitution article 25 does give freedom of religion and belief and that is something we would be hoping to affirm and hear about as we travel around the country”, he added.
There are no plans to meet Prime Minister Narendra Modi, but Sudworth said if the archbishop had the opportunity, “there will be things he would want to share”, but added that the church leader would not want to “lecture another country”.
“It is the responsibility of all leaders – political, religious – to affirm and implement what is already there in the Constitution, certainly that would be an encouragement offered”.
Besides interaction with leaders of other religions, a key engagement will be a visit to the Golden Temple and Jallianwala Bagh in Amritsar, where Sudworth said the archbishop will offer a “very full statement”.
“You can expect a fulsome and very transparent account of what happened with the moral implications of a Christian leader. It is something we regard with real seriousness as a moment of recognising some of the sins of our history on order to move forward with goodwill and mutual flourishing”, he added.
William Adam, the archbishop’s advisor on ecumenical affairs, said the visit has three themes: praying with local Christians, pastoral and pilgrimage. He noted that the visit will begin in Kerala, which he called the “cradle of Indian Christianity”.
India has a long and distinguished Christian history, going back as early as the first century when Saint Thomas is said to have travelled to Kerala.
Share:

Holy Qurbana at Global Marthasmooni Pilgrim Centre, Peroor- Live


Holy Qurbana at Global Marthasmooni Jacobite Pilgrim Centre, Peroor- Live






Share:

ഡോ. മോർ ഗ്രീഗോറിയോസ് ജോസഫ് യാക്കോബായ സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റി

ഡോ. മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത യാക്കോബായ  സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി 


പുത്തൻകുരിശ്:  യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായി കൊച്ചി ഭദ്രാസനാധിപൻ ഡോ. മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പൊലീത്തയെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് തെരഞ്ഞെടുത്തു. ഇന്ന് (2019 ജൂലൈ 31) രാവിലെ സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലാണ് പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് ചേർന്നത്. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അംഗീകാരത്തിന് വിധേയമായി, സഭാ സമിതികളുടെ ശുപാർശകൾ പരിഗണിച്ച് രഹസ്യ ബാലറ്റിലൂടെ ആയിരുന്നു തെരഞ്ഞെടുപ്പ്.

സഭാസമിതികൾ വിളിച്ചുചേർത്ത് തുടർക്രമീകരണങ്ങൾ നിർവ്വഹിക്കുന്നതായിരിക്കും എന്ന് സഭാ കേന്ദ്രത്തില്‍നിന്ന് അറിയിച്ചു.
Share:

32nd Annual CSI Family & Youth Conference in North America

Image may contain: text




ഹൂസ്റ്റണ്‍: ജൂലൈ 25  മുതല്‍  28  വരെ വൈവിധ്യമാര്‍ന്ന പരിപാടികളും ധ്യാനവും പഠനവും ചര്‍ച്ചകളും കൊണ്ട് സജീവവും ശ്രദ്ധേയവുമായി തീര്‍ന്ന 32മത് നോര്‍ത്ത് അമേരിക്കന്‍ സിഎസ്‌ഐ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് അനുഗ്രഹകരമായി സമാപിച്ചു.

ഹൂസ്റ്റണ്‍ ഹയാത്ത് റീജന്‍സി ഹോട്ടലില്‍ വച്ചു നടന്ന കോണ്‍ഫറന്‍സില്‍ 450ല്‍ പരം വിശ്വാസികള്‍ പൂര്‍ണസമയം പങ്കെടുത്തു. ഹൂസ്റ്റണ്‍ സെന്റ് തോമസ് സിഎസ്‌ഐ ചര്‍ച്ച് ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റനാണു കോണ്‍ഫറന്‍സിനു ആതിഥേയത്വം വഹിച്ചത്. 

സമാപന ദിവസം ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയ്ക്കു മോഡറേറ്റര്‍ അഭിവന്ദ്യ തോമസ് കെ. ഉമ്മന്‍ തിരുമേനിയുടെ മുഖ്യ കാര്‍മികത്വം വഹിച്ചു. റൈറ്റ്.റവ. ജോണ്‍ പെരുമ്പലത്ത്, (ബിഷപ്പ്, ബ്രാഡ്വെല്‍ ഡയോസിസ്, ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ട്) റൈറ്റ്.റവ.ഉമ്മന്‍ ജോര്‍ജ് ( ബിഷപ്പ്,കൊല്ലം കൊട്ടാരക്കര ഡയോസിസ്), റവ. വില്യം ഏബ്രഹാം (വൈസ് പ്രസിഡണ്ട്,നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍), ഭദ്രാസനത്തിലെ മറ്റ് വൈദികര്‍ എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിച്ചു.    

ജൂലൈ  25 നു വ്യാഴാഴ്ച നടന്ന ഉത്ഘാടന ചടങ്ങും ഘോഷയാത്രയും കേരളത്തിന്റെ സാംസ്‌കാരിക തനിമയുടെ മറ്റൊരു നേര്‍കാഴ്ചയായിരുന്നു. കേരളീയ ശൈലിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് പ്രതിനിധികള്‍ പങ്കെടുത്ത ഘോഷയാത്രയ്ക്ക് 'താലപ്പൊലിയും' 'ചെണ്ടമേളവും' മറ്റു താളമേളങ്ങളും വര്‍ണക്കൊഴുപ്പ് നല്‍കി. കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്ന അഭിവന്ദ്യ ബിഷപ്പുമാരെ കൂടാതെ റവ.ഡോ. രത്‌നാകര സദാനന്ദം (ജനറല്‍ സെക്രട്ടറി, സിഎസ്‌ഐ സിനഡ്), അഡ്വ. റോബര്‍ട്ട് ബ്രൂസ് (ട്രഷറര്‍, സിഎസ്‌ഐ സിനഡ്), ഡോ. സൂസന്‍ തോമസ് ( സിഎസ്‌ഐ സ്ത്രീജന സഖ്യം പ്രസിഡന്റ്) റൈറ്റ്.റവ. കാതറിന്‍ എം.റയാന്‍ ( സഫ്‌റഗന്‍ ബിഷപ്പ്, എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് ടെക്‌സാസ് ഡിയോസിസ്) ആദരണീയനായ കെ.പി.ജോര്‍ജ് ( ഫോര്‍ട്‌ബെന്‍ഡ് കൌണ്ടി ജഡ്ജ്,ടെക്‌സാസ്) എന്നിവര്‍ ഉത്ഘാടന വേദിയെ ധന്യമാക്കി ആശംസകള്‍ നേര്‍ന്നു.          

ഫാമിലി കോണ്ഫറന്‍സില്‍ 'ഡെസ്സേര്‍ട് ബ്ലോസ്സം' (യെശയ്യാവ്: 35:12) എന്ന ചിന്താവിഷയത്തെ ആധാരമാക്കി ചിന്തോദീപകങ്ങളായ പ്രഭാഷണങ്ങളും ചര്‍ച്ചകളും നടന്നു. പ്രവാസി സഭയുടെ മരുഭൂവനുഭവങ്ങളും ദൈവം നിയോഗിച്ച യിരിയ്ക്കുന്ന ദേശത്തും രാജ്യത്തും കര്‍ത്താവിനു വേണ്ടി വെല്ലുവിളികള്‍ ഏറ്റെടുത്തു കൊണ്ട്  ദൈവ സ്‌നേഹം പങ്കിടുവാനും സേവനം ചെയ്യുവാനും കഴിയണമെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രമുഖ ചിന്തകനായ റൈറ്റ്.റവ. ജോണ്‍ പെരുമ്പലത്ത് (ബിഷപ്പ്, ബ്രാഡ്വെല്‍ ഡയോസിസ്, ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ട്) പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വെള്ളിയാഴ്ച വൈകിട്ട്, വിവിധ ഇടവകകളിലെ ഗായകസംഘങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ 'ക്വയര്‍ ഫെസ്റ്റിവല്‍' മനോഹരമായ ഗാനങ്ങളാല്‍ വേറിട്ട് നിന്നു. ശനിയാഴ്ച വൈകുന്നേരം നടന്ന 'ടാലെന്റ്‌റ് നൈറ്റ്' കലാപ്രതിഭകളുടെ വിഭവസമൃദ്ധമായ കലാസന്ധ്യയായി മാറി. 

'യൂത്ത് ആന്‍ഡ് യങ് അഡല്‍ട്‌സ്' സെഷനുകള്‍ക്ക് റവ. ജോബി ജോയ് (ന്യൂജഴ്‌സി) നേതൃത്വം നല്‍കി. ചെറുപ്പക്കാര്‍ക്കായി ഒരുക്കിയ യൂത്ത് സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് ശ്രദ്ധേയമായിരുന്നു. ബാഡ്മിന്റണ്‍ ഡബിള്‍സ്, വോളീബോള്‍, ബാസ്‌കറ്റ്ബാള്‍ തുടങ്ങിവ ടൂര്‍ണമെന്റിന് മാറ്റുകൂട്ടി. 

സമാപനദിവസമായ ഞായറാഴ്ച നടന്ന ബിസിനസ് മീറ്റിംഗില്‍ റവ. വില്യം എബ്രഹാം സ്വാഗത പ്രസംഗം നടത്തി. മാത്യു ജോഷ്വ (സെക്രട്ടറി,നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍) ജോളി ഡേവിഡ് ( ട്രഷറര്‍, നാഷണല്‍ വിമന്‍സ് ഫെല്ലോഷിപ്പ്) കോശി ജോര്‍ജ് ( കണ്‍വീനര്‍, ബില്‍ഡിംഗ് കമ്മിറ്റി), ബ്രയാന്‍ മാത്യു (നാഷണല്‍ സെക്രട്ടറി, യൂത്ത് ഫെല്ലോഷിപ്പ്) എന്നിവര്‍ അനുഗ്രഹകരമായ  രീതിയില്‍ കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചവരെ അഭിനന്ദിച്ചു സംസാരിച്ചു. 


വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ട്രോഫികളും സമ്മാനിച്ചു. ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇടവക ബൈബിള്‍ ക്വിസിനും വോളിബോളിനും ഒന്നാം സ്ഥാനം  കരസ്ഥമാക്കിയപ്പോള്‍ സിഎസ്‌ഐ മലയാളം കോണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക്  ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനവും ബാസ്‌കറ്റ്‌ബോളിലും ബൈബിള്‍ ക്വിസിലും രണ്ടാം സ്ഥാനങ്ങള്‍ക്കും അര്‍ഹരായി. സെന്റ് പോള്‍സ് ആന്‍ഡ് റിസറക്ഷന്‍ ചര്‍ച്ച് ഓഫ് ന്യൂജേഴ്‌സി ബൈബിള്‍ ക്വിസില്‍ മൂന്നാം സ്ഥാനം നേടി. 

ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇടവക വൈസ് പ്രസിഡന്റ് റെനി ഐസക് നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി  
Share:

Total Visitors








Flag Counter

Popular Posts

Search Here

Blog Archive

Copyright © EcumenicalTV All Rights Reserved
Published by Rajeev Vadassery
for the Glory of God

Contact Form

Name

Email *

Message *

Translate

Popular Posts

Blog Archive

Pages